കുന്നമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നും എല്‍ഡിഎഫ്് അംഗങ്ങള്‍ ഇറങ്ങി പോയി. പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെ പദ്ധതികള്‍ പലതും പാതിവഴിയില്‍ കിടക്കുന്നതില്‍ പ്രതിഷേധിച്ചും കേരളോത്സവം വരവ് ചെലവ് കണക്ക് ഇതുവരെ അവതരിപ്പിക്കാത്തതിലും, ISO പഞ്ചായത്ത് എന്നത് ഇതുവരെ നടപ്പിലാക്കാത്തതിലും, കഴിഞ്ഞ വര്‍ഷം കനത്ത വരള്‍ച്ചയെത്തിയിട്ടും അങ്കണവാടികളിലെ കുടിവെള്ള പ്രശ്നമുള്‍പ്പടെ പരിഹരിക്കാത്തതിലും പ്രതിഷേധിച്ചാണ് ഇറങ്ങി പോയത്. തുടര്‍ന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് മാര്‍ച്ച് 17 ന് പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും പ്രഖ്യാപിച്ചു.എം.എം.സുധീഷ് കുമാര്‍ ,പി പവിത്രന്, പി പി ഷീജ എന്നിവര്‍ സംസാരിച്ചു
കുന്നമംഗലം ഗ്രാമ പഞ്ചായത്ത്; ഭരണസമിതി യോഗത്തില്‍ നിന്നും എല്‍ഡിഎഫ്് അംഗങ്ങള്‍ ഇറങ്ങി പോയി

