തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ചരക്ക് തീവണ്ടിപാളം തെറ്റിയത്. അപകടകാരണം വ്യക്തമല്ല. ട്രാക്ക് ക്ലിയര്‍ ചെയ്ത് ഗതാഗതം പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി പൂര്‍ണമായും തടസ്സപ്പെട്ടു. ജനശതാബ്ദി, വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ വൈകുമെന്നാണ് സൂചനകള്‍.
പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റി;തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

