ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മുന്നേറ്റം തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി. 57 സീറ്റില്‍ ലീഡ് നില ഉയര്‍ത്തിയ ആംആആദ്മി 60 സീറ്റോളം നേടുമെന്നാണ് വിവരം. നിലവില്‍ ബി ജെ പി 13 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ്സ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല എന്നതാണ് മറ്റൊരു ശ്രദ്ദേയ വിവരം.
മൊത്തം 70 സീറ്റുകളിലും കൗണ്ടിങ് പുരോഗമിക്കുകയാണ്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ചാന്ദ്നി ചൗക്കില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ സ്ഥാനാര്‍ഥി അല്‍ക്ക ലാംബ പിന്നിലാണ്. എ എ പിയിലെ പര്‍ലാദ് സിങ്ങാണ് ഇവിടെ മുന്നില്‍. എന്നാല്‍ എ എ പി യുടെ മനീഷ് സിസോദിയ പട്പട് ഗഞ്ചില്‍ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആംആദ്മി മുന്നേറ്റം തുടരുന്നു, ബിജെപി പിന്നോട്ട് ;തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

