കുന്ദമംഗലം; കുന്ദമംഗലം അങ്ങാടിയില്‍ പുതിയ സ്റ്റാന്റിന് മുന്നില്‍ വാഹനാപകടം. സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാവുന്ന സമയത്താണ് ഒന്നിനുപുറകെ ഒന്നായി വാഹനങ്ങള്‍ ഇടിച്ചത്. കോഴിക്കോടേക്ക് പോകുകയായിരുന്ന ഇന്നോവ കാര്‍ പെട്ടന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണം.തൊട്ടു പുറകില്‍ കാറും അതിനു പിറകില്‍ നിസ്സാന്‍ ലോറിയും അതിനും പിന്നില്‍ കെഎസ്ആര്‍ടിസി ബസ്സും ആണ് ഇടിച്ചത്. ബസ്സിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല.
കുന്ദമംഗലം അങ്ങാടിയില്‍ അപകടം; വാഹനങ്ങള്‍ വരിവരിയായി ഇടിച്ചു

