കുന്ദമംഗലം: മർക്കസ് നഗർ സഖാഫത്തുൽ ഇസ്ലാം മദ്റനബിദിന ഘോഷയാത്ര കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ് സഖാഫി കിടങ്ങഴി എ അബൂബക്കർ ഹാജി, അബ്ദുറസാഖ് ഹാജി, അബൂബക്കർ ഹാജി നേതൃത്വം നൽകി.
കുന്ദമംഗലം സുന്നി മദ്റസയിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.മഹല്ല് ഇമാം അബ്ദുനൂർ സഖാഫി ഉദ്ഘാടനം ചെയ്തു. ഘോഷയാത്രക്ക് എം.പി ആലി ഹാജി, കെ അബ്ദുൽ മജീദ് ഹാജി, എം.കെ ജൗഹർ അംജദി, അഷ്റഫ് സഖാഫി, പി.അഹമ്മദ് കുട്ടി, സി.വി മുഹമ്മദ് ഹാജി, എം.പി മൂസ ഹാജി, ടി.പി സൈനുദ്ധീൻ നിസാമി നേതൃത്വം നൽകി.