Trending

ഐ.ഐ.എമ്മിൻ്റെ മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

കുന്ദമംഗലം: ഐ.ഐ.എമ്മിൻ്റെ മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. മാലിന്യം പരന്നൊഴുകിയതിനെ തുടർന്ന് കിണർ മലിനമായ ഐ.ഐ.എമ്മിന് സമീപം താമസിക്കുന്ന മാട്ടുമ്മൽ നിവാസികൾകൾക്ക് ഐ.ഐ.എം നൽകി വന്നിരുന്ന കുടിവെള്ളം യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തിയതിനെ തുടർന്നാണ് ഇന്നലെ വൈകിട്ട് തുടങ്ങിയ സമരം ഇന്നും തുടരുന്നത്.മാട്ടുമ്മൽ നിവാസികൾ ഐ.ഐ.എം ഗേയിറ്റിന് മുന്നിൽ സ്ത്രീകൾ അടക്കമുള്ളവർ രാവിലെയും പ്രതിഷേധം തുടരുകയാണ്. ഒന്നര വർഷത്തിലധികമായി മാട്ടുമ്മൽ നിവാസികൾക്ക് പലതവണ കുടിവെള്ള വിതരണം നിർത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് വീണ്ടും വെള്ളം നൽകുകയായിരുന്നു. കുടിവെള്ളം നിർത്തിയപ്പോൾ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ആരും ഇതുവരെ പ്രശ്ന പരിഹാരത്തിനെത്തിയിട്ടില്ല. ഇന്നലെ എഡിഎം, വില്ലേജ് ഓഫീസർ തുടങ്ങിയവർക്ക് പരാതി അയച്ചിട്ടുണ്ട്. സ്ഥിരമായി സംവിധാനം ഒരുക്കിയാൽ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് സമരസമിതി കൺവീനർ താജുദ്ദീൻ പറഞ്ഞു എം.എൽ എ യുടെ വികസന പദ്ധതിയുടെ ഭാഗമായി ജപ്പാൻ കുടി വള്ളം നൽകിയിിട്ടുണ്ട്. പ്രമീള പി.കെ,.ജംഷീന, സഫിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധസമരം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!