കാസർഗോഡ്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരണപ്പെട്ട കാസർഗോഡ് ചെങ്കള പന്നിപ്പാറ സ്വദേശിനി ആസ്റ്റസ് ഡിസൂസയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ ശേഷം നടന്ന ശേഷം ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 82 വയസായിരുന്നു.
ട്രൂനാറ്റിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു തുടർ നടപടിക്രമങ്ങൾ. രണ്ട് ദിവസം മുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു മരണം. സ്രവം വിശദമായ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു.

