കുന്ദമംഗലം: സംഗമം വെല്‍ഫെയര്‍ സൊസൈറ്റി, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ബ്ലഡ് സെല്ലുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേര്‍ പങ്കെടുത്ത ക്യാമ്പില്‍ നിന്ന് പരിശോധനക്ക് ശേഷം തൊണ്ണൂറ്റി ഒന്ന് പേര്‍ രക്തം നല്‍കി. എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഇ.പി. ഉമര്‍ അധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പ് മാതൃകപരമാണെന്ന് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ബ്ലഡ് സെല്‍ ഡോ. നിധിന്‍ ഹെന്റി അഭിപ്രായപ്പെട്ടു. രക്തം നല്‍കിയവര്‍ക്ക് എം.വി.ആറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയായിരുന്നു ക്യാമ്പ്. സുബൈര്‍ കുന്ദമംഗലം, റിയാസ്, സി. അബ്ദുല്‍ ഹയ്യ്, എം.പി. ഫാസില്‍, എം.എ. സുമയ്യ, ഷൈനിബ ബഷീര്‍, എന്‍.പി. റൈഹാനത്ത് എന്നിവര്‍ സംസാരിച്ചു. പി.എം. ശരീഫുദ്ധീന്‍, എന്‍. ജാബിര്‍, പരീത്, വി.പി. സക്കീന, ഹഫ്‌സ, ജസീല, റുബ, ഹൈറുന്നിസ, റഹീമ, ഡെല്‍സ, അലീഫ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ഒ.പി. ഷബ്ന സ്വാഗതവും ട്രഷറര്‍ കെ.കെ. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

