കോഴിക്കോട് : തലചായ്ക്കാനിടമില്ലാതെയും കഴിക്കാന്‍ ഭക്ഷണമില്ലാതെയും കോഴിക്കോടിന്റെ തെരുവുകളില്‍ ഇനിയാര്‍ക്കും അലയേണ്ടി വരില്ല. ഇവര്‍ക്കായി മാങ്കാവില്‍ ഉദയം ഹോം പ്രവര്‍ത്തനം ആരംഭിച്ചു . ബഹുനില കെട്ടിടത്തില്‍ സജ്ജമാക്കിയ ഉദയം ഹോം തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇന്ന് ഉദ്ഘാടനം ചെയ്യതു. എംഎല്‍എ എ.പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, ജില്ലാ കലക്ടര്‍ സാംബശിവറാവു, തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ തണല്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഉദയം ഹോം ആരംഭിക്കുന്നത്. വിവിധ കാരണങ്ങളാല്‍ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് അന്തിയുറങ്ങാന്‍ ഒരു സ്ഥിരം സംവിധാനമാണ് ഇതോടെ സാക്ഷാത്ക്കരിക്കപ്പെട്ടത്.

