കൊച്ചി: പ്രതിപക്ഷ പ്രതിഷേധ സമരങ്ങൾക്കെതിരെ വിമർശനവുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. കേരളത്തിൽ നിലവിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നില നിൽക്കുന്നതെന്നും അതിനിടയിൽ ഉണ്ടാകുന്ന വലിയ വീഴച്ചകൾ പോലും വലിയ രീതിയിലുള്ള അപകടം വരുത്തുമെന്നും സാഹചര്യം നില നിൽക്കുമ്പോൾ സാമൂഹിക അകാലമോ മാസ്‌കോ പോലും ധരിക്കാതെ നടത്തുന്ന സമരങ്ങൾ രോഗ വ്യാപനത്തിലേക്ക് മാത്രമല്ല മരണങ്ങളിലേക്കും നയിക്കാമെന്നു ആരോഗ്യ മന്ത്രി പറഞ്ഞു.
നേതാക്കൾ അണികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഇത്തരം കാര്യങ്ങൾ. ഇത് തമാശ കളിയല്ല. നിരവധി ആരോഗ്യ പ്രവർത്തകരും ഭരണകൂടം വലിയ രീതിയിലാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. പ്രതിഷേധങ്ങളെ എതിർക്കുന്നില്ല എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൊണ്ടുള്ള പ്രവർത്തനം മുൻപോട്ട് കൊണ്ട് പോകാൻ പ്രതിഷേധക്കാർക്ക് സാധിക്കണമെന്ന് ആരോഗ്യമന്ത്രി കൂട്ടി ചേർത്തു.
പൂന്തുറയില്‍ പ്രതിഷേധവുമായി ആളുകള്‍ തെരുവിലറങ്ങിയ സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ആരുടെ പ്രേരണയാല്‍ ആയാലും എന്ത് പ്രശ്‌നത്തിന്റെ പേരിലായാലും അത് അപകടകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

