കുന്ദമംഗലം: ലോക്ക് ഡൗൺ കാലയളവിൽ മാസങ്ങളോളം കടകൾ തുറക്കാത്തതിനാൽ പാദരക്ഷകൾ വിൽക്കാൻ കഴിയാത്ത വിധം ഉപയോഗശൂന്യമാവുകയും, കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത ചെറുകിട പാദരക്ഷാ വ്യാപാരികൾക്ക് സർക്കാർ അടിയന്തിര കോവിഡ് പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരള റീട്ടെയിൽ ഫുട് വേർ അസോസിയേഷൻ (കെ ആർ എഫ് എ ) മണ്ഡലം കമ്മറ്റി കുന്ദമംഗലം എം എൽ എ പി.ടി .എ റഹിമിന് നിവേദനം നൽകി.
നേതൃത്വത്തിൽ കുന്ദമംഗലം എം എൽ എ പി.ടി .എ റഹിമിന് നിവേദനം നൽകി, ജില്ലാ സിക്രട്ടറി എം.പി റു ൻ ഷാദ് അലി, മണ്ഡലം ചെയർമാൻ പി കെ അബൂബക്കർ , ജനറൽ കൺവീനർ ടി സുഗിലേഷ്, എം.പി അഷ്റഫ് പങ്കെടുത്തു. ഫോട്ടോ കോ വിഡ് പാക്കേജ് അനുവദിക്കണമെന്നാവിശ്യപ്പെട്ട് കെ ആർ എഫ് എ യുട നേത്യത്വത്തിൽ പി.ടി.എ റഹിം എം എൽ എക്ക് നിവേദനം നൽകുന്നു

