കോഴിക്കോട് : കളക്ടറേറ്റ് പരിസരത്ത് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ പരിപാടി മുസ്ലിം ലീഗ് നേതാവും എം എൽ യുമായ എം കെ മുനീർ ഉദ്ഘാടനം ചെയ്തതിനു ശേഷം ലീഗ് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്നതിനിടെ ജലപീരങ്കി ഉപയോഗിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം പാടില്ലായെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് സമരം നടത്തിയത്. പോലീസ് സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടർന്നാണ് പോലീസ് ലാത്തി വീശിയത്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

