വടകര :റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വടകര താലൂക്കിലെ അക്ഷയ ജീവനക്കാര്‍ക്കുള്ള ശില്‍പശാല വടകര സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എംബ്ലോയിമെന്റ് ഓഫീസര്‍ സന്തോഷ് കുമാര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി.സി അധ്യക്ഷത വഹിച്ചു. വാടക വീട്ടില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഉടമയുടെ സമ്മത പത്രം ഇല്ലാതെ തന്നെ പുതിയ കാര്‍ഡിന് അപേക്ഷിക്കാമെന്നും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് മേധാവി അംഗീകരിച്ച താമസ സര്‍ട്ടിഫിക്കറ്റ് മതിയെന്നുമുളള നിര്‍ദേശങ്ങള്‍ ശില്‍പ്പശാലയില്‍ നല്‍കി. പുതിയ റേഷന്‍ കാര്‍ഡിന്റെ അപേക്ഷയില്‍ 25000 രൂപക്ക് മുകളില്‍ പ്രസ്താവിക്കുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. മാതാപിതാക്കള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡില്‍ ആണ് കുട്ടികളെ ഉള്‍പ്പെടുത്തേണ്ടതെന്നും വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ സീമ പി, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ വിജീഷ് നന്ദിയും പറഞ്ഞു. കോഴിക്കോട് അക്ഷയ അസിസ്റ്റന്റ് പ്രൊജെക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഷിബ സി, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ നിജിന്‍ ടി.വി, രമേശന്‍ കെ.പി, സജീഷ് കെ.ടി, പ്രജിത്ത് ഒ.കെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.