Kerala News

ലാത്തിചാര്‍ജ്, ജലപീരങ്കി; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. തലസ്ഥാനത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതളളുമുണ്ടായി.

കൊല്ലം,കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം പൊലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കോഴിക്കോടും കണ്ണൂരും കൊച്ചിയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോട്ടയത്ത് പൊലീസിന് നേരെ കുപ്പിയേറും കല്ലേറുമുണ്ടായി. കാസര്‍കോട് പ്രതിഷേധക്കാര്‍ ബിരിയാണിചെമ്പ് കളക്ടറേറ്റിലേക്ക് വലിച്ചെറിഞ്ഞു. അതേസമയം മലപ്പുറത്തും കൊല്ലത്തും യുവമോര്‍ച്ചയുടെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്.

കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ പൊലീസും സമരക്കാരും തമ്മില്‍ ഏറെ നേരം സംഘര്‍ഷമുണ്ടായി. കല്ലേറില്‍ 2 പൊലീസുകാര്‍ക്കു പരുക്കേറ്റു. പൊലീസിന്റെ ലാത്തിയടിയില്‍ അനവധി യൂത്ത് കോണ്‍ഗ്രസ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

കണ്ണൂരില്‍ അഞ്ഞൂറോളം പ്രവര്‍ത്തകരുടെ വലിയ സംഘമാണ് പ്രതിഷേധിച്ചത്. പൊലീസിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെരുപ്പേറ് നടത്തി. കൊച്ചിയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ശക്തമായിരുന്നു. പത്ത് മിനുട്ടോളം നേരം എംഎല്‍എമാരും ഡിസിസി നേതാക്കളും നോക്കിനില്‍ക്കെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!