കോഴിക്കോട്∙ ദുബായിൽ മരിച്ച പ്രവാസി നിതിന്‍ ചന്ദ്രന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചു. തന്റെ പ്രിയതമനെ അവസാനമായി കാണാൻ ഭാര്യ ആതിര വീൽ ചെയറിൽ സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചെത്തി. ആസ്റ്റർ മിംസിൽ രാവിലെ 10.50 ഓടെയാണു മൃതദേഹം എത്തിച്ചത്. ഇന്ന് രാവിലെയാണ് ആതിരയെ വിവരം അറിയിച്ചത്.
മൃതദേഹം കാണിച്ചതിനുശേഷം തിരികെ പേരാമ്പ്രയിലുള്ള നിതിന്റെ ഭവനത്തിലേക്ക് കൊണ്ടുപോയി. സംസ്കാരം ഉച്ചയ്ക്ക് 1 മണിയോടെ പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ നടക്കും.
ഇന്നലെയായിരുന്നു നിധിന്‍ ഗള്‍ഫില്‍ വെച്ച് മരണപ്പെട്ടത്. കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇന്‍കാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.