National News

ഇന്ത്യയിൽ കോവിഡ് : 24 മണിക്കൂറിനിടെ 266 മരണം, 9,987 പേർക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യം കോവിഡ് ഭീഷണിയിൽ തുടരുകയാണ്. പുതിയ കണക്കുകൾ അനുസരിച്ച് ആകെ കോവിഡ് ബാധിതരുടെ എണ്ണം2.66 ലക്ഷം കടന്നു. മരണം 7466 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266 പേർ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 9,987 പേർക്ക് രോഗം സ്ഥിരീകരിച്ചു.

രോഗമുക്തരായവർ ഒരു ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1366 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി. മഹാരാഷ്ട്രയിൽ ചൊവ്വാഴ്‌ച 2259 രോ​ഗികള്‍, 120 പേർ മരിച്ചു. ആകെ മരണം 3289. രോ​ഗികള്‍ 90,787. മുംബൈയിൽ മാത്രം 1760 മരണവും 51,100 രോ​ഗികളും. തമിഴ്‌നാട്ടിൽ ചൊവ്വാഴ്‌ച പ്രതിദിന രോ​ഗികള്‍ 1685 പേർ. 21 മരണംകൂടി. ചെന്നൈയിൽ മാത്രം 1243 പുതിയ രോ​ഗികള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!