സംസ്ഥാനത്തെ ഹോട്ടലുകളെ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരമനുസരിച്ച് തരം തിരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വിശദാശംങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഭക്ഷ്യ സുരക്ഷ വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് ഈ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും.
‘ഓപ്പറേഷന്‍ മല്‍സ്യ’ ആരംഭിച്ചതോടെ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മീനിന്റെ വരവു കുറഞ്ഞതായും മന്ത്രി ചൂണ്ടികാട്ടി. കേരളത്തിലുടനീളം ഹോട്ടലുകളില്‍ നടത്തുന്ന പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുമെന്നും വീണ ജോര്‍ജ് അറിയിച്ചു.