ഇരിട്ടി അയ്യന്‍കുന്ന് ചരളില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചനു (48) ആണ് വെടിയേറ്റത്. എയര്‍ഗണ്ണുകൊണ്ടുളള വെടി നെഞ്ചിനാണ് കൊണ്ടത്.
വെടിയേറ്റ തങ്കച്ചന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തങ്കച്ചന്റെ അയല്‍വാസിയായ കൂറ്റനാല്‍ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

