കട്ടാങ്ങല്‍; കട്ടാങ്ങലില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയവരെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് മൂന്നുമണിയോടെയാണ് വാസു,രാജീവ്, സനീഷ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന 80,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഉദയം, എഎംആര്‍ എന്നീ ലോട്ടറികളാണ് ചൂതാട്ടം നടത്തിയത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
സംസ്ഥാന ലോട്ടറിക്ക് സമാന്തരമായാണ് ഇത്തരം ചൂതാട്ടം നടക്കുന്നത്. ഇഷ്ടമുള്ള മൂന്നക്ക നമ്പര്‍ എഴുതി നല്‍കണം. ഭാഗ്യക്കുറി നറുക്കെടുപ്പിന് മുമ്പ് നമ്പര്‍ എഴുതി കടയില്‍ ഏല്‍പ്പിക്കണം. നമ്പറിനു നേരെ എത്ര എണ്ണമാണ് വേണ്ടതെന്നും എഴുതണം. ഈ നമ്പറിന് സമ്മാനം ലഭിച്ചാല്‍ പണം ലഭിക്കും. ഇത്തരത്തിലാണ് ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടക്കുന്നത്.

