Sports

കൊടുവള്ളിയുടെ ഫുട്‌ബോള്‍ ആവേശം;കൊയപ്പ ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫ്

കൊടുവള്ളി: കൊടുവള്ളിയുടെ ഫുട്‌ബോള്‍ ആവേശമായ 37-ാമത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫ്. ലൈറ്റ്‌നിങ് സ്‌പോര്‍ട്‌സ്ക്ലബ്ബ് നടത്തുന്ന ടൂര്‍ണമെന്റില്‍ കേരളത്തിനകത്തും പുറത്തുമുള്ള 24 പ്രമുഖ ടീമുകള്‍ പങ്കെടുക്കും. രാത്രി എട്ടിന് കാരാട്ട് റസാഖ് എം.എല്‍.എ. ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. പി.ടി.എ. റഹീം എം.എല്‍.എ. മുഖ്യാതിഥിയാകും.

പൂനൂര്‍ പുഴയുടെ തീരത്ത് തയ്യാറാക്കിയ ഫ്‌ലഡ്‌ലിറ്റ് മിനി സ്റ്റേഡിയത്തില്‍ 10,000 പേര്‍ക്ക് ഇരുന്ന് കളി കാണാനുള്ള സൗകര്യമുണ്ട്. മെഡിഗാര്‍ഡ് അരീക്കോടും ഫിറ്റ് വെല്‍ കോഴിക്കോടും തമ്മിലാണ് ഇന്ന്് ഉദ്ഘാടന മത്സരം.

മെഡിഗാര്‍ഡ് അരീക്കോട്, ഫിറ്റ് വെല്‍ കോഴിക്കോട്, സ്‌കൈ ബ്ലൂ എടപ്പാള്‍, അല്‍ മിന്‍ഹാന്‍ വളാഞ്ചേരി, സോക്കര്‍ ഷൊര്‍ണ്ണൂര്‍, ഉഷ എഫ്.സി. തൃശൂര്‍, ലക്കി സോക്കര്‍ ആലുവ, കെ.ആര്‍.എസ്. കോഴിക്കോട്, ബേസ് പെരുമ്പാവൂര്‍, ജവാഹര്‍ മാവൂര്‍, സബാന്‍ കോട്ടക്കല്‍, ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാട്, റോയല്‍ ട്രാവല്‍സ് കലിക്കറ്റ്, കെ.എഫ്.സി. കാളികാവ്, എഫ്.സി. പെരിന്തല്‍മണ്ണ, ടൗണ്‍ ടീം അരീക്കോട്, അല്‍ മദീന ചെര്‍പ്പുളശ്ശേരി, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, ഫിഫ മഞ്ചേരി, എ.എഫ്.സി. വയനാട്, എ.വൈ.സി. ഉച്ചാരക്കടവ്, ലൈറ്റ്‌നിങ് കൊടുവള്ളി, അഭിലാഷ് എഫ്.സി.കുപ്പോത്ത്, ജിംഖാന തൃശൂര്‍ എന്നിവയാണ് ടൂര്‍ണമെന്റില്‍ കളിക്കുന്ന ടീമുകള്‍. ഓരോ ടീമിലും മൂന്നുവീതം വിദേശതാരങ്ങള്‍ കളിക്കുന്നുണ്ട്. ഏഴിനാണ് ഫൈനല്‍ മത്സരം നടക്കുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!