National News

‘കയ്യും കാലും വാരിയെല്ലും ഒടിക്കും, തല തകര്‍ക്കും, ആശുപത്രി അല്ലെങ്കില്‍ ശ്മശാനം’; ഭീഷണിയുമായി ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍

West Bengal BJP president Dilip Ghosh identified as chief minister in  Wikipedia profile | India News | Zee News

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍. പ്രശ്‌നങ്ങളുണ്ടാക്കുന്ന ശീലം തുടര്‍ന്നാല്‍ കയ്യും കാലും വാരിയെല്ലും ഒടിക്കും, തലതകര്‍ക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ആശുപത്രിയിലേക്ക് യാത്ര പോകേണ്ടിവരും, അതുകൊണ്ട് നിര്‍ത്തിയില്ലെങ്കില്‍ ശ്മശാനത്തില്‍ പോകേണ്ടിവരുമെന്നുമായിരുന്നു ഹാല്‍ദിയയില്‍ സംഘടിപ്പിച്ച ബിജെപി റാലിയിലെ പരാമര്‍ശം.

ദിലീപ് ഘോഷിന്റെ പരാമര്‍ശം

ദീദിയുടെ സഹോദരന്‍മാര്‍ അടുത്ത ആറുമാസത്തിനകം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ശീലം മാറ്റിയില്ലെങ്കില്‍ കയ്യും കാലും വാരിയെല്ലും ഒടിക്കും. ശിരസ്സ് തകര്‍ക്കും. നിങ്ങള്‍ക്ക് ആശുപത്രിയിലേക്ക് യാത്ര പോകേണ്ടി വരും. അവിടം കൊണ്ടും നിര്‍ത്തിയില്ലെങ്കില്‍, ശ്മശാനത്തില്‍ പോകേണ്ടിവരും.

തൃണമൂല്‍ സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു. കേന്ദ്രം സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് സാധ്യമാക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.ബിഹാറില്‍ ലാലുപ്രസാദിന്റെ ഭരണത്തില്‍ ജംഗിള്‍രാജ് ആയിരുന്നു. അക്രമങ്ങള്‍ ദിനചര്യയായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഗുണ്ടകളെ നിര്‍മാര്‍ജനം ചെയ്തു. അതിനെ ബിജെപി രാജ് എന്ന് പറയും. ജംഗിള്‍ രാജിനെ ഞങ്ങള്‍ ജനാധിപത്യമാക്കി. അതുപോലെ പശ്ചിമബംഗാളിലും ജനാധിപത്യം പുനസ്ഥാപിക്കേണ്ടതുണ്ട്.

ദീദിയുടെ പൊലീസിന് കീഴിലല്ല വരുന്ന നിയസഭാ തെരഞ്ഞെടുപ്പ് നടക്കുക. ദാദയുടെ പൊലീസിന് കീഴിലായിരിക്കും. കാക്കിയണിഞ്ഞ പൊലീസുകാര്‍ ബൂത്തുകളുടെ നൂറുമീറ്റര്‍ അകലെ മാവിന്‍ ചുവട്ടില്‍ കസേരയിട്ട് ഖൈനിയും ചവച്ച് വോട്ടെടുപ്പും നോക്കിയിരിക്കും ദിലീപ് ഘോഷ് പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ഭീഷണി പ്രസംഗത്തെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി നീക്കമെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവും എംപിയുമായ സൗഗത റോയ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!