കോഴിക്കോട്; കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്‌ടോബര്‍ 11 രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ട്രെയിനി എഞ്ചിനിയര്‍ ഇന്‍ സിവില്‍ എഞ്ചിനിയറിംഗ് (യോഗ്യത : ബിടെക് / ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനിയറിംഗ്), ട്രെയിനി എഞ്ചിനിയര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് (യോഗ്യത : ബിടെക് / ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ്), മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് എഞ്ചിനിയര്‍ (ആറു മാസത്തെ തൊഴില്‍ പരിചയം), റിസപ്ഷനിസ്റ്റ് കം ഷോറൂം എക്‌സിക്യൂട്ടീവ് (യോഗ്യത: ഡിഗ്രി), സെയില്‍സ് എക്‌സിക്യൂട്ടീവ് (യോഗ്യത: പ്ലസ്ടു, ആറു മാസത്തെ തൊഴില്‍ പരിചയം), സര്‍വ്വീസ് അഡൈ്വസര്‍ ട്രെയിനി (യോഗ്യത: എഞ്ചിനിയറിംഗ് ഡിപ്ലോമ), ഡ്രൈവര്‍ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയ്ബിലിറ്റിസെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മതിയായ എണ്ണം ബയോഡാറ്റ സഹിതം ഒക്‌ടോബര്‍ 11 ന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370176.
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

