ധനുഷ്–മഞ്ജു വാരിയർ താര ജോടികളായി ഒന്നിക്കുന്ന അസുരൻ ട്രെയിലറിന് ഗംഭീര വരവേൽപ്പ്. രാജദേവർ എന്ന അച്ഛൻ കഥാപാത്രമായും കാളി എന്ന മകനായും ധനുഷ് സിനിമയിൽ എത്തും. ധനുഷിന്റെ ഭാര്യയായി മഞ്ജു എത്തുന്നത്. മണിമേഖലൈ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്.
ബാലാജി ശക്തിവേൽ, പശുപതി, ആടുകളം നരേൻ, യോഗി ബാബു, തലൈവാസൽ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. വിജയ് സേതുപതി അതിഥിവേഷത്തിൽ എത്തുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമെന്നാണ് സൂചന. ജി.വി. പ്രകാശ് സംഗീതം. കലൈപുലി എസ്. താനുവാണ് നിർമാണം. എഡിറ്റിങ് വിവേക് ഹർഷൻ. ഛായാഗ്രഹണം വേൽരാജ്.