ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതൊടെ, ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ നാല്‍പ്പത് ശതമാനം വര്‍ധനയാണ് പ്രതിദിന കൊവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്.
2.13 ശതമാനമാണ് ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 52,47,23 ആയി ഉയര്‍ന്നു. ഇതുവരെ 4,26,40,301 പേര് രോഗമുക്തി നേടി. 98.71 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
കൊവിഡ് ഒന്നാം തരംഗം മുതലുള്ള കണക്കെടുത്താല്‍ ആകെ 4.31 കോടി കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച മഹാരാഷ്ട്രയില്‍ 2,701 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ജനുവരി 25 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സഖ്യയാണിത്. മഹാരാഷ്ട്രയില്‍ ആകെയുള്ള കേസുകളില്‍ 42 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് മുംബൈയില്‍ നിന്നാണ്.

