Local

വിദേശ /അന്തര്‍ സംസ്ഥാന യാത്ര കഴിഞ്ഞെത്തുന്നവർക്ക് 14 ദിവസം റൂം ക്വാറന്റൈനും 14 ദിവസം വീടുകളില്‍ നിരീക്ഷണവും

അന്താരാഷ്ട്ര /അന്തര്‍ സംസ്ഥാന യാത്രകഴിഞ്ഞെത്തുന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലാകുന്നവരും നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കര്‍ശന റൂം  ക്വാറന്റൈനില്‍ തുടരേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു നിര്‍ദേശം നല്‍കി. 
തുടര്‍ന്നുളള 14 ദിവസം ഇവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരേണ്ടതും വൈദ്യസഹായത്തിനും അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലാത്തതുമാണ്.  വാര്‍ഡ് RRT യുടെ അനുമതിയോടെ മാത്രമേ  ഇവര്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാടുള്ളൂ. വൈദ്യുസഹായത്തിന് അനുമതി വേണ്ട. ഇക്കാര്യങ്ങള്‍ വാര്‍ഡ് RRT കള്‍ ഉറപ്പുവരുത്തേണ്ടതാണ് .തദ്ദേശസ്വയം ഭരണ ആര്‍.ആര്‍.ടികള്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കേണ്ടതാണ്. ഇവിടങ്ങളില്‍ പോലീസ് സന്ദര്‍ശനവും ഉണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് എത്തുന്നവരുടെ ക്വാറന്റൈന്‍ സംബന്ധിച്ച് കേന്ദ്ര സംസ്ഥന സര്‍ക്കാരുകള്‍ പല ഘട്ടങ്ങളിലായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.   സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് നിലവില്‍ വീടുകളില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനാണ് ചെയ്യുന്നത്.
അന്താരാഷ്ട്ര – അന്തര്‍ സംസ്ഥാന യാത്രക്കാരില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുവേണ്ടി ആരോഗ്യവകുപ്പ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് . ഇതനുസരിച്ച് നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!