പല രീതിയിലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പാര്‍ട്ടിയില്‍ നുഴഞ്ഞുകയറുന്നതായി സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു. സമ്മേളനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോൾ ഡി.വൈ.എഫ്.ഐ ഐക്യഭാരതം മേഖലാ കമ്മറ്റിയുടെ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുത്തത് കൊലപാതക കേസ് പ്രതിയെ.
അജു കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇയാള്‍ ഉള്‍പ്പടെ ഏഴ് പേരെ ആലപ്പുഴ ജില്ലാ കോടതി ശിക്ഷിച്ചിരുന്നു.
2008ല്‍ നടന്ന കൊലപാതക കേസില്‍ പ്രതിയാണ് ഇയാള്‍. ആലപ്പുഴ ജില്ലാ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. കോവിഡ് സാഹചര്യത്തില്‍ പരോളില്‍ കഴിയുകയാണ് ഇപ്പോള്‍ ആന്‍റണി.
ഇതേ സമയം , കൊലക്കേസ് പ്രതിയെ ഭാരവാഹിയായി തിരഞ്ഞെടുത്ത വിവരം അറിഞ്ഞിട്ടില്ല എന്നാണ് സി.പി.എം ആലപ്പുഴ ജില്ല നേതൃത്വത്തിന്റെ നിലപാട്.