National News

ഗുജറാത്തിൽ തകർന്ന് ഹിമാചല്‍ പ്രദേശിൽ ഉയർന്ന് കോൺഗ്രസ്,ഗുജറാത്തിൽ സാന്നിധ്യമറിയിച്ച് ആം ആദ്മി,

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ്‌ കോണ്‍ഗ്രസ്,വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകർന്നടിഞ്ഞ കോൺഗ്രസ് 19 സീറ്റിൽ ഒതുങ്ങി.പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റിൽ 150 ലും മുന്നേറുകയാണ്. 13 ശതമാനം വോട്ടും എട്ട് സീറ്റുകളുമായി ആം ആദ്മി പാർട്ടി സാന്നിധ്യമറിയിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം മുന്‍നിര്‍ത്തി ബി.ജെ.പി. വോട്ട് ചോദിച്ചപ്പോള്‍ പകരം വെക്കാനൊരു പേരോ മുഖമോ കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. ഇവിടെയാണ് ഡല്‍ഹിയില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ മോദിക്കെതിരെ ഉയര്‍ന്നുവരുന്നതും ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതും. അതേസമയം ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളില്‍ 39 സീറ്റുകളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 26 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഹിമാചലില്‍ നിലം തൊടാന്‍ സാധിക്കുന്നില്ല. അതേസമയം മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഹിമാചലില്‍ ലീഡ് ചെയ്യുന്നുണ്ട്.,എക്‌സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്.ഹിമാചൽ പ്രദേശിൽ നിർണ്ണായകമായി വിമതരുടെ നീക്കം നിർണായകമാണ് .ഇനി ആര് ഭരണം കയ്യടക്കമുന്നാണ് അറിയേണ്ടത്. കോൺഗ്രസ് മുന്നിലെന്നിരിക്കിലും വിമതരുടെ തീരുമാനം ഹിമാചലിലെ ഭരണകക്ഷിയെ തീരുമാനിക്കുന്നതിൽ നിർണായകമായിരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!