തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. 88,26,620 വോട്ടര്‍മാര്‍ വിധിയെഴുതും.
ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. വോട്ടിങ് അവസാനിക്കാൻ മണിക്കൂറിൽ താഴെ മാത്രം ശേഷിക്കേ പോളിങ് ശതമാനം 70നും മുകളിലെത്തി.അതേസമയം, ചിലയിടങ്ങളിൽ യന്ത്രങ്ങൾ പണിമുടക്കിയതോടെ വോട്ടെടുപ്പ് വൈകിയാണ് ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് വോട്ടെടുപ്പ് പ്രക്രിയ. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം.