Kerala

ശരീരത്തിൽ നിന്നും തല വേർപെടുത്തും, അയോധ്യയിലും മഥുരയിലും സ്‌ഫോടനം നടത്തും; ബിജെപി എംഎൽഎയ്ക്ക് പിഎഫ്ഐ ഭീഷണി

മഹാരാഷ്ട്രയിൽ ബിജെപി എം‌എൽ‌എയ്ക്ക് വധ ഭീഷണി. എംഎൽഎയുടെ ശരീരത്തിൽ നിന്നും തല വേർപെടുത്തുമെന്ന് സന്ദേശം. അയോധ്യയിലും മഥുരയിലും ചാവേർ ആക്രമണം നടത്തും. പ്രധാന മന്ത്രിയേയും വെറുതെ വിടില്ലെന്നും കത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ട് അംഗമാണ് ഭീഷണിക്ക് പിന്നിലെന്ന് ബിജെപി.

ബിജെപി എം‌എൽ‌എ വിജയ് കുമാർ ദേശ്മുഖിനാണ് ഭീഷണി. തന്നെ വധിക്കുമെന്നും, പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നും പിഎഫ്‌ഐ അംഗം ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നിരവധി നേതാക്കളും തങ്ങളുടെ റഡാറിൽ ഉണ്ടെന്ന് പ്രതി പറയുന്നതായും എംഎൽഎ ആരോപിച്ചു.

പിഎഫ്ഐ നിരോധിച്ചതിലൂടെ സർക്കാർ ചെയ്തത് ശരിയല്ലെന്നും ഇനി അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ് ഭീഷണി. ഇത് മാത്രമല്ല, സിമിയും കത്തിൽ പരാമർശിച്ചിട്ടുണ്ട്. നിലവിൽ സോലാപൂർ പൊലീസ് ഈ കാര്യത്തെക്കുറിച്ചും കത്തിന്റെ സത്യാവസ്ഥയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!