Kerala

സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് എന്റെ ശുപാർശ പ്രകാരമാണ്: കെ.സുരേന്ദ്രന്‍

കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന വ്യാജ പ്രചാരണം നടത്തുന്നത് സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വി.മുരളീധരന്‍ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു

സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് വി.മുരളീധരന്റെ ശുപാര്‍ശയിലല്ല. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ എന്റെ ശുപര്‍ശ പ്രകാരമാണ്. പാര്‍ട്ടിയില്‍ കൂടുതല്‍ പ്രഫഷണലുകളെ  ഉള്‍പ്പെടുത്തണമെന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് മഹിളാമോര്‍ച്ചയുടെ പ്രധാന സ്ഥാനം നല്‍കിയത്. ഇങ്ങനെയുള്ളവരെ ഇനിയും ഉള്‍പ്പെടുത്തും

മന്ത്രിതല സമ്മേളനത്തില്‍ മലയാള മാധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട്. അവരിലൊരാളായി പരിപാടി റിപ്പോര്‍ട്ട് ചെയ്യാനാണ് സ്മിതാ മേനോനും പോയതെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!