തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങി യു.ഡി.എഫ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിലേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തുന്നത്.നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവെക്കുക എന്ന പ്ലക്കാര്‍ഡുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്.
യു.ഡി.എഫിലെ പ്രധാനപ്പെട്ട നേതാക്കളായ രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍, ഷിബു ബേബി ജോണ്‍, സി.പി ജോണ്‍, ഇബ്രാഹിം തുടങ്ങിയ നേതാക്കളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള മാര്‍ച്ചാണ് നടത്തുന്നത്. രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാണ് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നത്.
നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവെക്കുക എന്ന പ്ലക്കാര്‍ഡുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്.

