കോഴിക്കോട്: കൂടത്തായികൂട്ട കൊലപാതകത്തിൽ ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ സംഘടിപ്പിക്കാനും കൂട്ടാളികളെ വലയിലാക്കാനുമുളള നെട്ടോട്ടത്തിലാണ് പോലീസ്. അതിനിടെ ജോളിയുടെ പഴയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഷാജുവുമായുളള ജോളിയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. വിവാഹ ശേഷമുളള ചടങ്ങളുടെ ചിത്രങ്ങളടക്കമാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കൂട്ടത്തിലൊരു ചിത്രത്തില്‍ ജോളിയേയും ഷാജുവിനേയും കൂടാതെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ അച്ഛന്‍ ടോം തോമസ്, ഭാര്യ അന്നമ്മ, റോയിയുടെ സഹോദരി റഞ്ചി, സഹോദരന്‍ റോജോ എന്നിവരേയും കാണാം.
സിലി കൊല്ലപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ഷാജുവും ജോളിയും വിവാഹിതരാകുന്നത്. ഇത് ജോളി തന്നെ മുന്‍കൈ എടുത്ത് നടത്തിയ വിവാഹമാണ് എന്നാണ് സൂചന. സിലിയുടെ ബന്ധുക്കള്‍ വിവാഹത്തിന് തന്നെ നിര്‍ബന്ധിച്ചു എന്നാണ് ഷാജുവിന്റെ വാദം. എന്നാല്‍ സിലിയുടെ വീട്ടുകാര്‍ ഇത് തളളിക്കളഞ്ഞു. വിവാഹ ചിത്രങ്ങളില്‍ വളരെ സന്തോഷവതിയായി നില്‍ക്കുന്ന ജോളിയെ കാണാം. പരസ്പരം കേക്ക് നല്‍കുന്നതും വൈന്‍ നല്‍കുന്നതും ഭക്ഷണം കഴിക്കുന്നതും അടക്കമുളള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

