ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വിളിച്ചുചേര്‍ത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. വ്യാഴാഴ്ച മുതല്‍ കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്.
ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് സര്‍ക്കാര്‍ റദ്ദാക്കിയതിന് മുന്‍പ് ഓഗസ്റ്റ് രണ്ട് മുതലാണ് കശ്മീരില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഭീകരാക്രമണ ഭീഷണി മുന്‍നിര്‍ത്തിയായിരുന്നു തീരുമാനം. ഇതിനു ശേഷം കടുത്ത നിയന്ത്രണങ്ങളും കശ്മീരിലാകെ ഏര്‍പ്പെടുത്തിയിരുന്നു.