
പുള്ളാവൂർ: നിബ്റാസുൽ ഇസ്ലാം സുന്നി മദ്രസയിൽ നടന്ന സ്റ്റുഡന്റ്സ് ലീഡർ തെരെഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് വേറിട്ടനുഭവമായി.സ്ഥാനാർത്ഥികളായി ഒരാഴ്ച മുമ്പ് പത്രിക സമർപ്പിച്ച 4 സ്ഥാനാർത്ഥികളും വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്തിച്ചതിന് ശേഷമായിരുന്നു തെരെഞ്ഞെടുപ്പ്. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിൻ ഉപയോഗിച്ചായിരുന്നു വോട്ടിങ്ങ് പ്രക്രിയകൾ.82% പോളിങ്ങ് രേഖപ്പെടുത്തിയ വോട്ടെടുപ്പിൽ 48% വോട്ടോടെ അഫ്രീദ് KTമദ്രസ ലീഡറായും 40% വോട്ടോടെ മുഹമ്മദ് സിനാൻ ഡെപ്യൂട്ടി ലീഡറായും തെരെഞ്ഞെടുക്കപ്പെട്ടു. ഇലക്ഷൻ നടപടികൾക്ക് അബ്ദുറഹ്മാൻ മൗലവി. അബൂബക്കർ മുസ്ലിയാർ, അബ്ദുല്ല സഖാഫി,ജുനൈദ് സഖാഫി എന്നിവർ നേതൃത്വം നൽകി. മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ റഷീദ് മാസ്റ്റർ, ജാബിർ എന്നിവർ സംബന്ധിച്ചു.

