മങ്കിപോക്സ് ലക്ഷണങ്ങളെ തുടര്‍ന്ന് ഏഴു വയസുകാരിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെയാണ് പെണ്‍കുട്ടി യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്.
രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക ഐസേലേഷന്‍ മുറിയിലാണ് കുട്ടിയെ അഡ്മിറ്റ് ചെയ്തത്. കുട്ടിയുടെ സ്രവം എടുത്ത് പരിശോധനയ്ക്കായി അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

