Kerala

ഭിന്നശേഷി കുട്ടികൾക്ക് പിന്തുണയുമായി ‘തേൻകൂട്’ വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തു

ബഡ്‌സ് സ്‌കൂൾ ഉൾപ്പെടെ കേന്ദ്ര/സംസ്ഥാന സർക്കാർ ഗ്രാൻറിൽ പ്രവർത്തിക്കുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സവിശേഷമായ വിദ്യാലയങ്ങളിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പഠന പിന്തുണ ഉറപ്പാക്കാൻ എസ്.സി.ഇ.ആർ.ടി യുടെ മേൽനോട്ടത്തിൽ വികസിപ്പിച്ച ‘തേൻകൂട്’ സാങ്കേതിക വിദ്യ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ പദ്ധതിക്ക് തുടക്കമിട്ടു.

ഏതു പരിമിതിയും അക്കാദമിക മികവിന് തടസ്സമല്ലെന്നും പാർശ്വവത്കരണ സാധ്യതയുള്ളവരെ പ്രത്യേകം ശ്രദ്ധിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അധ്യക്ഷനായിരുന്നു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ: ജെ. പ്രസാദ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, കോ-ഓർഡിനേറ്റർ ഡോ: എസ്. മീന എന്നിവർ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!