കോഴിക്കോട് : കല്ലായിൽ അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചതായി അനൗദ്യോഗിക സ്ഥിരീകരണം. കല്ലായിൽ രോഗം സ്ഥിരീകരിച്ച ഗർഭിണിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോകിക വിവരം ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിട്ടില്ല.
നേരത്തെ കല്ലായി,പന്നിയങ്കര തുടങ്ങിയ സ്ഥലങ്ങളിൽ വലിയ തോതിലുള്ള പരിശോധന നടത്തിയിരുന്നു. പ്രദേശത്ത് ജാഗ്രത തുടരണമെന്ന് അതികൃതർ അറിയിച്ചു