കാക്കൂര്‍: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. ഫ്ലാറ്റില്‍നിന്ന് രണ്ടരപ്പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് പോലീസിന്റെ പിടിയിലായത്. കിഴക്കോത്ത് കാവിലുമ്പാറ പള്ളിക്കണ്ടി പുത്തൂര്‍വീട്ടില്‍ മക്സൂസ് ഹനൂക്കിനെ (29)യാണ് കാക്കൂര്‍ പോലീസ് പിടികൂടിയത്. ഇയാളെ കോഴിക്കോട് മൂന്നാം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാേലാളിതാഴം പുല്പറമ്പില് സത്യവതി വാടകയ്ക്ക് താമസിക്കുന്ന പാറന്നൂരിലെ ഫ്ലാറ്റില്‍നിന്ന് രണ്ടരപ്പവന്‍ സ്വര്‍ണമാലയും 1600 രൂപയും അടങ്ങുന്ന ബാഗ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
പന്നിയങ്കര സുമംഗലി കല്യാണമണ്ഡപത്തില്‍നിന്ന് 48 പവന് മോഷ്ടിച്ച കേസിലെ പ്രതിയായിരുന്ന ഇയാള്‍ കൊടുവള്ളി സ്റ്റേഷനില്‍ മൊബൈല്‍ഫോണ്‍ കളവുകേസിന് പിടിക്കപ്പെട്ടിട്ടുണ്ട്. കാക്കൂര്‍ സ്റ്റേഷനില്‍ വിശ്വാസവഞ്ചനയ്ക്കും കേസ് ഉണ്ട്.
താമരശ്ശേരി ഡിവൈ.എസ്.പി. അബ്ദുല്‍ഖാദര്‍, കാക്കൂര്‍ സി.ഐ. ബോസ്, കാക്കൂര്‍ എസ്.ഐ. കെ.കെ. ആഗേഷ്, ഡിവൈ. എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങളായ എ.എസ്.പി. രാജീവ്ബാബു, എസ്.സി.പി.ഒ. ഷിബില്‍, കാക്കൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. മുഹമ്മദ് റിയാസ്, എ.എസ്.ഐ. രവീന്ദ്രന്, എസ്.സി.പി.ഒ. അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.