കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി മരിച്ചു. വിജയരാഘവപുരം അസ്സീസ നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 17 ആയി. മാലദ്വീപില്‍ നിന്നെത്തി നോര്‍ത്ത് ചാലക്കുടിയിലെ ബന്ധുവീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കോവിഡ് പോസിറ്റീവ് ആയി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ കടുത്ത ന്യുമോണിയ ബാധിച്ചു വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം.
കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി

