Local

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം വികസനക്കുതിപ്പിലേക്ക്

കുന്ദമംഗലം : കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കുന്ദമംഗലം പി.എച്.സിയിൽ കെട്ടിട നിർമ്മാണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം എത്തിയപ്പോഴാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 16 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഹോസ്പിറ്റൽ വെയ്റ്റിംഗ് ഏരിയ നിർമ്മാണത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഇലക്ട്രിഫിക്കേഷൻ കൂടി പൂർത്തീകരിക്കുന്നതോടെ ആയത് പൊതുജനങ്ങൾക്കായി തുറന്നു നൽകും.

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ ഒരു ഡോക്ടറുടെയും രണ്ട് നഴ്സുമാരുടെയും ഒരു ലാബ് ടെക്നീഷ്യന്റെയും തസ്തികകൾ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. ആശുപത്രി പ്രവർത്തനങ്ങൾ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാവുന്നതിന് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണ്.

പ്രിവന്റീവ്, പ്രൊമോട്ടീവ്, ക്യൂറേറ്റീവ്‌, റിഹാബിറ്റേറ്റീവ്, പാലിയേറ്റീവ് പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് സമഗ്ര ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നുവരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ഫാമിലി മെഡിസിൻ വിഭാഗത്തിനു കീഴിൽ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ “ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി മെഡിസിൻ” സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നതായും എം.എൽ.എ പറഞ്ഞു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ, വൈസ് പ്രസിഡന്റ് കെ.പി.കോയ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി.കെ സൗദ, മെഡിക്കൽ ഓഫീസർ ഡോ. പി ഹസീന, ഹെൽത്ത് ഇൻസ്പെക്ടർ പി.എം സുരേഷ് ബാബു, നിർവ്വഹണ ഏജൻസി യായ കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയുടെ സൈറ്റ് എഞ്ചിനീയർ ടി.കെ മുരളീധരൻ, കൺസൽട്ടന്റ് കെ.ടി അസീസ് സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!