Kerala

കരിപ്പൂരിൽ ജോലി ചെയ്യുന്ന ബി എസ് എഫ് ജവാൻ എന്ന പേരിൽ വാഹന തട്ടിപ്പ്

കോഴിക്കോട് : കരിപ്പൂരിൽ ജോലി ചെയ്യുന്ന ബി എസ് എഫ് ജവാൻ എന്ന പേരിൽ വാഹന തട്ടിപ്പ്. ഫേസ്ബുക്കിലൂടെ ആക്ടിവ 125 സിസി KL 9 AM 3811 എന്ന നമ്പർ വാഹനം വില്കാനുണ്ടെന്നും താനൊരു സർക്കാർ ഉദ്യോഗസ്ഥനാണെന്നും പ്രചരിക്കുന്ന ഒരു സന്ദേശം കണ്ട് കുന്ദമംഗലം ചെത്തുകടവ് സ്വദേശി ഇയാളെ ബന്ധപെടുകയായിരുന്നു തുടർന്ന് നടന്ന ഇടപാടിൽ 17000 രൂപ ഇയാളിൽ നിന്നും അജ്ഞാതൻ തട്ടിയെടുത്തു.

കോവിഡ് പശ്ചാത്തലത്തിൽ മധ്യപ്രദേശുകാരനായ താൻ നാട്ടിലേക്ക് മടങ്ങുകയാണെന്നും അതിനാൽ കേരളത്തിൽ എത്തിയപ്പോൾ താൻ വാങ്ങിച്ച പാലക്കാട് സ്വദേശിയുടെ വാഹനം വിൽക്കാൻ ഉണ്ടെന്നായിരുന്നു പരസ്യത്തിൽ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ ലഭ്യമായ വിവരം.

കരിപ്പൂരിലേക്ക് പരാതിക്കാരന്റെ സ്ഥലത്ത് നിന്നും ദൂരം കുറവാണെന്നും നേരിട്ട് കാണാമെന്നും പറഞ്ഞെങ്കിലും കോവിഡ് കാരണം എയർ പോർട്ടിലേക്ക് പ്രവേശനം ഇല്ലായെന്നും പാർസലായി ആർമിയുടെ വാഹനത്തിൽ ആക്ടിവ എത്തിച്ചു നല്കാമെന്നുമായിരുന്നു മറുപടി. തുടർന്ന് ജവാനാണു താനെന്നു വരുത്തി തീർക്കാൻ യൂണിഫോമിൽ അണിഞ്ഞു നിൽക്കുന്ന ചിത്രവും സെൽഫിയും ആധാർ കാർഡും വാട്സ് ആപ്പിലേക്കായി അയച്ചു നൽകി. വികാസ് പട്ടേൽ എന്ന് പേരുള്ള രേഖയാണ് അയച്ചു നൽകിയത് ഇത് ആരുടെതെന്ന് വ്യക്തമല്ല. ഫോണിൽ സംസാരിക്കുന്നത് കൃത്യമായി ഹിന്ദി സംസാരിക്കുന്ന വ്യക്തിയാണ്.

ഇതിൽ വിശ്വസിച്ച ചെത്തുകടവ് സ്വദേശി വാഹനം വാങ്ങാൻ താത്പര്യമുണ്ടെന്ന കാര്യം വ്യക്തമാക്കി. 17500 രൂപ വിലയുള്ള വാഹനത്തിനാവശ്യമായ തുക ആർമി ട്രാൻസ്‌പോർട് സർവീസ് എന്ന അക്കൗണ്ടെന്ന വ്യാജേന നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് നാലു തവണകളായിയി അയച്ചു നൽകി. തുടർന്ന് 7.05 . 2020 നു ഉച്ചയ്ക്ക് ഒരു മണിയോട് കൂടി വാഹനം വീട്ടിലെത്തും എന്നായിരുന്നു മറുപടി. എന്നാൽ അന്നേ ദിവസം വാഹനമെത്തിയില്ല.

കാരണം അന്വേഷിച്ചപ്പോൾ നിലവിൽ നിങ്ങൾ നൽകിയ പണം നാലു ഗഡുക്കളായി ആണ് അയച്ചതെന്നും അത്തരത്തിൽ അയക്കാതെ ഒറ്റ തവണ 17000 രൂപ അയക്കണമെന്നും മറുപടി വന്നു. അയച്ച തുക എങ്ങനെ ലഭ്യമാകും എന്ന് ചോദിച്ചപ്പോൾ വണ്ടിക്കൊപ്പം പാർസലായി അയക്കാമെന്നു മറുപടി. ഇതിനെ തുടർന്ന് പറ്റിക്കപ്പെട്ടുവെന്നു ഉറപ്പാക്കിയ പരാതിക്കാരൻ സംശയം വരികയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

പണം കൈപറ്റി വാഹനം അയക്കുന്നതിനായുള്ള റെസിപ്റ്റും ഇവർക്ക് നേരത്തെ ലഭ്യമായിരുന്നു. പക്ഷെ ഇത് പരിശോധിച്ചപ്പോൾ ഇവ എഡിറ്റ് ചെയ്തതാണെന്നു ബോധ്യപ്പെട്ടു. അജ്ഞാതന്റെ അവസാന മൊബൈൽ സംഭാഷണത്തിൽ പറയുന്നത് താങ്കൾ പണം വേഗം അയക്കു വാഹനം അയക്കാൻ തയ്യാറായി ഇരിക്കുകയാണെന്നാണ്. കെട്ടി പൊതിഞ്ഞ ഒരു വാഹനത്തിന്റെ ചിത്രവും അയച്ചു നൽകിയിട്ടുണ്ട്.

കോവിഡ് കാലത്ത് എയർപോർട്ടിനകത്തേക്ക് വരാൻ കഴിയില്ല എന്ന് പറഞ്ഞതും തുടരെ തുടരെ ജവാന്റെ ചിത്രങ്ങളും ഓഫീസിലെ വാഹനത്തോട് ചേർന്ന് നിൽക്കുന്നവയും സഹ പ്രവർത്തകർക്കൊപ്പം എന്ന രീതിയിലെ പല ചിത്രങ്ങളും അയച്ചു നൽകി ആരെയും വിശ്വസിപ്പിക്കുന്ന രീതിയിൽ ആണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്. ഇതിനു പിന്നിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടാവാനും സാധ്യതയുണ്ട്. രൂപപ്പെടുത്തിയ ഐ ഡി കാർഡുകളും റെസിപ്പ്റ്റും മെനഞ്ഞുണ്ടാക്കിയ കഥകളും ഇതിനു ഉദാഹരങ്ങളാണ്.

സംഭവത്തിൽ പരാതിയെ തുടർന്ന് കുന്ദമംഗലം പോലീസ് കേസെടുത്തു. പരാതിക്കാരനെ ബന്ധപെട്ടു കൊണ്ടിരിക്കുന്ന അജ്ഞാതന്റെ മൊബൈൽ ഫോൺ നമ്പർ സൈബർ സെല്ലിന് കൈമാറിയതായും ഡീറ്റൈൽ ഉടൻ ലഭ്യമാകുമെന്നും കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് പറഞ്ഞു. പരാതിയിൽ അന്വേഷണം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു ഇതിൽ ഉള്ള ചിത്രങ്ങൾ വ്യാജമാവാൻ സാധ്യതയേറെയാണ്. തട്ടിപ്പിന് വേണ്ടി മാത്രം ഉപയോഗിച്ചതാണെന്നും സംശയമുണ്ട്. കൃത്യത വരും ദിവസങ്ങളിലുള്ള അന്വേഷണത്തിൽ വ്യക്തമാവും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!