തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ . സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലാളി ശക്തിയാണ് ഓട്ടോ ഡ്രൈവർമാർ എന്നാൽ കേരളത്തിൽ മിക്ക വിഭാഗത്തിനും സർക്കാർ ആനുകൂല്യങ്ങളും, സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിക്കുമ്പോൾ ഇതിൽ ഉൾപ്പെടാതെ പോയ ഓട്ടോ തൊഴികളെ പരിഗണിക്കണമെന്നാവിശ്യപ്പെട്ട്, മനുഷ്യവകാശ പ്രവർത്തകരായ ടി യു ഇബ്രാഹിം,ഷാനവാസ് തുടങ്ങിയ വ്യക്തികൾ പരാതി നൽകിയ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കമ്മറ്റി ജുഡീഷ്യൽ അംഗം പി മോഹൻ ദാസ് കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി പറഞ്ഞു.
ഇതിനെ തുടർന്ന് സംസ്ഥാന റവന്യു വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിക്ക് മോഹൻ ദാസ് സന്ദേശം കൈമാറി. പ്രശ്നത്തിന് സർക്കാർ പെട്ടെന്ന് പരിഹാരം കാണണമെന്നും വരുന്ന 30 ദിവസത്തിനുള്ളിൽ എന്ത് നിലപാട് സ്വീകരിചു വ്വെന്ന് വ്യക്തമാക്കാനും സന്ദേശത്തിൽ പറയുന്നു. ഈ കോവിഡ് കാലത്ത് ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന ജനവിഭാഗമാണ് ഓട്ടോ തൊഴിലാളികളെന്നും ഇവരുടെ കാര്യത്തിൽ നിർബന്ധമായും സർക്കാർ ഇടപെടേണ്ടതുണ്ടെന്നും കമ്മറ്റി ജുഡീഷ്യൽ അംഗം കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടിത ശക്തിയായ ഓട്ടോ തൊഴിലാളികൾക്കായി നിരവധി യൂണിയനുകൾ ഉണ്ടെങ്കിലും ഇവരിൽ ആരും തന്നെ പരാതി നൽകാത്ത സാഹചര്യത്തിലാണ് മുന്നോട്ട് വന്നതെന്ന് പരാതിക്കാർ പറയുന്നു.