ഇടുക്കി: തോപ്രാംകുടിയില്‍ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു. തോപ്രാംകുടി സ്‌കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ എം.എസ്. ശ്രീലക്ഷ്മി (14) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

