Kerala National News

കോൺഗ്രസ് വിട്ടവരെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ പോസ്റ്റ്; രാഹുൽ ഐടി സെല്ലിലെ ട്രോളനെ പോലെയെന്ന് അനിൽ ആന്റണി

കോൺഗ്രസ് വിട്ടവരെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്ത്. അദാനിയുടെ പേരിലെ അക്ഷരങ്ങളുമായി ചേർത്താണ് പരിഹാസം. അനിൽ ആന്റണി അടക്കമുള്ള വർക്കെതിരെയാണ് പരിഹാസം. അവർ സത്യം മറച്ചുവയ്ക്കുന്നു. അതുകൊണ്ടാണ് അവർ എന്നും തെറ്റിദ്ധരിപ്പിക്കുന്നത്. പക്ഷേ ചോദ്യം നിലനിൽക്കുന്നു. അദാനി കമ്പനിയിൽ 20,000 കോടിയുടെ ബിനാമി പണമുള്ളത് ആർക്കാണ് ?’- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത് ഇങ്ങനെ.

എന്നാൽ രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി അനിൽ ആന്റണി രംഗത്ത് വന്നു. തലമുതിർന്ന നേതാക്കളോടൊപ്പം തന്റെ പേരും ചേർത്തു വച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ സംസാരിക്കുന്നത് ഐടി സെല്ലിലെ ട്രോളനെ പോലെയാണെന്നും അനിൽ ആന്റണി പറഞ്ഞു.

തങ്ങൾ ആരും കോൺഗ്രസിനെ വഞ്ചിച്ചവരല്ല. ഒരു കുടുംബത്തിനുവേണ്ടി പ്രവർത്തിക്കാതെ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കണം എന്നത് കൊണ്ടാണ് എല്ലാവരും കോണ്ഗ്രസ് വിട്ടത്. അദാനി വിഷയം ഉപേക്ഷിക്കാൻ ശരത് പവാർ ആവശ്യപ്പെട്ട ശേഷവും വിഷയം ഉന്നയിക്കുന്നത് നിഷേധാത്മക സമീപനമാണെന്നും അനിൽ ആന്റണി ചൂണ്ടിക്കാട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!