കോഴിക്കോട് ∙ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അരിക്കൊമ്പന്‍ എന്നു കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരൻ പറഞ്ഞു.എ.കെ.ആന്‍റണിക്കെതിരായ സൈബര്‍ ആക്രമണം പാര്‍ട്ടി വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. നിരവധി കോൺഗ്രസ് പ്രവർത്തകർ ഇനിയും പാർട്ടിയിൽ എത്തുമെന്ന അമിത്ഷായുടെ പ്രതീക്ഷ നല്ലതാണ്.
എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നത് വരാൻ പോകുന്ന സത്യമാണ്. എ.കെ.ആന്റണിക്കെതിരായ സൈബർ ആക്രമണം അപലപനീയമാണ്. അത് പാർട്ടി വിരുദ്ധമാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസിനുവേണ്ടി ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ നമുക്ക് മറക്കാനാകില്ല.കോൺഗ്രസിന്റെ ചരിത്രത്തിൽ എന്നും തിളങ്ങുന്ന അധ്യായമാണിതെന്നും അദ്ദേഹം പറഞ്ഞു..