എറണാകുളം പാലാരിവട്ടത്ത് പട്രോളിംഗിന് ഇടയിൽ നിർത്താതെ പോയ ടാങ്കർ ലോറി തടഞ്ഞതിന് പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. മാലിന്യ ടാങ്കർ നിർത്താതെ പോയപ്പോൾ തടഞ്ഞതോടെയാണ് പൊലീസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പൊലീസ് പിടികൂടി. പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഏലൂരിൽ വെച്ച് പൊലീസ് ലോറി തടയാൻ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ നിർത്താതെ ടാങ്കർ ലോറി അമിത വേഗത്തിൽ പാലാരിവട്ടത്തേക് വരികയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.