കോഴിക്കോട്: ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനര്‍ എന്‍ ഐ ടി കാമ്പസില്‍ എസ് എഫ് ഐ ഉയര്‍ത്തി. എസ് എഫ് ഐ കോഴിക്കോട് എന്ന പേരിലാണ് ബാനര്‍.
ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന് ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിംഗ് ഇന്ത്യ’ എന്നായിരുന്നു അധ്യാപികയുടെ കമന്റ്. സംഭവത്തില്‍ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.
ഗോഡ്സെയെ പ്രശംസിച്ച എന്‍.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്റെ വീടിനു മുമ്പില്‍ ഡി.വൈ.എഫ്.ഐ ഫ്ളക്സ് വെച്ച് പ്രതിഷേധിച്ചിരുന്നു. ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിനു മുമ്പിലാണ് ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്ളക്സ് വെച്ചത്. ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ് എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് സ്ഥാപിച്ചത്.