കോവിഡ് വാക്സിന്‍ വിതരണത്തിന് രാജ്യം സജ്ജം. കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിനകം വാക്സിന്‍ നല്‍കാനായി എന്നത് വലിയ നേട്ടമാണെന്ന് ചെന്നൈയില്‍ ഡ്രൈ റണ്‍ നിരീക്ഷണത്തിനെത്തിയ ആരോഗ്യമന്ത്രി ഹർഷ വർധൻ പ്രതികരിച്ചു. പൂനെ സെന്‍ട്രല്‍ ഹബിൽ നിന്നും ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് ഉടന്‍ വാക്സിന്‍ എത്തിക്കും. ഡല്‍ഹി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും പിന്നീട് 600 ശീതികരണ ശ്യംഖല കേന്ദ്രങ്ങളിലേക്കും വാക്‌സിൻ എത്തിക്കും. പൂനെയില്‍ നിന്നും യാത്രാ വിമാനങ്ങളിലാണ് രാജ്യത്തെ 41കേന്ദ്രങ്ങളിലേക്കും വാക്സിൻ എത്തിക്കുന്നത്.
രാജ്യത്തെ 736 ജില്ല കേന്ദ്രങ്ങളില്‍ വാക്സിന്‍റെ ഡ്രൈ റണ്‍ തുടരുകയാണ്.
വാക്സിൻ സ്വീകരിക്കാൻ രാജ്യം സജ്ജം

