International

യുക്രൈന്‍ വിമാനം തകര്‍ന്നു; 180 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

യുക്രെയ്‌ന്റെ ബോയിങ് 737-800 വിമാനം ഇറാനില്‍ തകര്‍ന്നു. 170 യാത്രക്കാരും മറ്റ് വിമാന ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തില്‍ മരിച്ചതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. യുക്രെയ്ന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ യാത്രക്കാരും വിമാനജീവനക്കാരും ഉള്‍പ്പെടെ 180 പേരുണ്ടായിരുന്നതായാണ് ഇറാന്‍ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.

ടെഹ്റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തില്‍ നിന്നു യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്കു പ്രാദേശിക സമയം രാവിലെ 6.12 ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ ഇടയാക്കിയതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!