National News

വധുവിന് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് രാജസ്ഥാനില്‍ വിവാഹം

Bride tests positive for Covid-19 in Rajasthan, gets married at Covid care  centre | Jaipur News - Times of India

വധുവിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനിലെ കെല്‍വാര കോവിഡ് സെന്‍റര്‍ വിവാഹ വേദിയായി.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പിപിഇ കിറ്റണിഞ്ഞ് ആയിരുന്നു വിവാഹം.രാജസ്ഥാനിലെ ബാറയിലുള്ള കെൽവാര കൊവിഡ് സെൻ്ററിൽ വെച്ചായിരുന്നു പുതുമകളുള്ള ഈ വിവാഹം. പൂജയും മറ്റ് ചടങ്ങുകളുമൊക്കെ ഇത്തരത്തിലായിരുന്നു. വരൻ പരമ്പരാഗത രീതിയിലുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു. ഇതോടൊപ്പം ഗ്ലൗസും മുഖാവരണവും.

ചടങ്ങില്‍ പങ്കെടുത്ത പൂജാരിയും ബന്ധുവും പിപിഇ കിറ്റ് ധരിച്ചിരുന്നു. ഈ കോവിഡ് കല്യാണമെന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് .അതേസമയം, കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ പൂർത്തിയായി. 100 ൽ അധികം ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമാണ് തയാറാക്കിയത്. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ദൗത്യം വ്യോമസേനയെ ആകും ഏൽപ്പിയ്ക്കുക എന്നാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!